സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് ഏർപ്പെടുത്താൻ ഇപ്പോൾ ആലോചിക്കുന്നില്ലെന്ന് വൈദ്യുതി മന്ത്രി എം എം മണി. വരൽച്ചയെ തുടർന്ന് വൈദ്യുതോൽപ്പാദനത്തിൽ ഗണ്യമായ കുറവ് വന്നിട്ടുണ്ടെന്നും മണി പറഞ്ഞു. അതിരപ്പിള്ളി പദ്ധതി നടപ്പാക്കണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നതെങ്കിലും പ്രതിഷേധം കണ്ടില്ലെന്ന് നടക്കില്ലെന്നും എം എം മണി പറഞ്ഞു.