അഞ്ചേരി ബേബി വധക്കേസിൽ മന്ത്രി എം എം മണിയുടെ വിടുതൽ ഹർജി തള്ളി. കേസിൽ രണ്ടാം പ്രതിയാണ് എം എം മണി. കെ കെ ജയചന്ദ്രനും എ കെ ദാമോദരനും പ്രതിപ്പട്ടികയിലുണ്ട്. സിപിഎം ഇടുക്കി ജില്ലാസെക്രട്ടറി കെ കെ ജയചന്ദ്രൻ അഞ്ചാം പ്രതിയാണ്. സിഐടിയു നേതാവ് എ കെ ദാമോദരൻ ആറാം പ്രതിയുമാണ്.

അതേസമയം എം എം മണിയെ പുറത്താക്കണമെന്ന് കോൺഗ്രസും ബിജെപിയും ആവശ്യപ്പെട്ടു. എം എം മണി രാജിവയ്ക്കണമെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരൻ ആവശ്യപ്പെട്ടു. മന്ത്രിസഭയിൽ മണി തുടരുന്നത് ഗുരുതരമായ പ്രശ്നമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

മേൽകോടതിയെ സമീപിക്കുമെന്ന് എം എം മണി പറഞ്ഞു. തന്റെ രോമത്തിന് പോലും ഒരു പ്രശ്നവുമില്ലെന്നും എം എം മണി പറഞ്ഞു.