പൊമ്പിളൈ ഒരുമൈ കൂട്ടായ്മയെ അധിക്ഷേപിച്ച് മന്ത്രി എം എംമണി. സമരകാലത്ത് കുടിയും സകല വൃത്തികേടുകളും നടന്നിട്ടുണ്ട്. വി എസിന്റെ കാലത്ത് മൂന്നാര്‍ ഒഴിപ്പിക്കലിനെത്തിയ കെ.സുരേഷ്‌കുമാറിനെയും എം എം മണി വിമര്‍ശിച്ചു.

മൂന്നാര്‍ ഒഴിപ്പിക്കലിനെത്തിയ സുരേഷ്‌കുമാര്‍ അവിടെ ഗസ്റ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പം മദ്യപാനമായിരുന്നു പരിപാടി. കെയ്‌സ് കണക്കിനായിരുന്നു ബ്രാന്‍ഡി. സകല പണിയുമുണ്ടായിരുന്നു. കുടിയും സകല വൃത്തിക്കേടും നടന്നിട്ടുണ്ട്.
പൊമ്പിളൈ ഒരുമൈയുടെ സമരകാലത്തും ഇതൊക്കെ തന്നെയാണ് നടന്നത്. സമരസമയത്ത് അവിടെ കാട്ടിലായിരുന്നു പരിപാടി. ഒരു ഡിവൈഎസ്പിയുണ്ടായിരുന്നു. എല്ലാരും കൂടിയായിരുന്നു പരിപാടി-- മണി പറഞ്ഞു.
