സിപിഐ വിഴുപ്പു തന്നെയെന്ന് ആവർത്തിച്ച് മന്ത്രി എം.എം മണി. പ്രത്യേക മുന്നണിപോലെയാണ് സിപിഐയുടെ പ്രവർത്തനമെന്ന് എം എം മണി ആരോപിച്ചു. മുഖ്യമന്ത്രിയോട്ആലോചിക്കാതെയാണ് റവന്യുവകുപ്പിന്റെ പ്രവർത്തനമെന്നും എം.എം.മണി ആരോപിച്ചു. ജോയിസ് ജോര്‍ജജിന്‍റെ പട്ടയം റദ്ദാക്കിയത് കോൺഗ്രസിനെ സഹായിക്കാൻ വേണ്ടി ആണെന്നും മണി പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അതേസമയം സർക്കാരില്‍ നടക്കുന്നത് വിചിത്രമായ കാര്യങ്ങളാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വന്തം സർക്കാരിനെതിരെയാണ് മൂന്നാറിൽ സിപിഎം ഹർത്താൽ നടത്തുന്നതെന്നും ഇടതുമുന്നണിക്ക് കൂട്ടുത്തരവാദിത്തം നഷ്ടമായെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.