കേന്ദ്രത്തിന്റെ നീക്കം വൻകിടക്കാർക്ക് ഇളവ് നൽകാൻ നിയമപരമായ ബാധ്യത ഉണ്ടെങ്കിൽ മാത്രമേ പുതിയ നയം നടപ്പാക്കൂ എന്നും എം.എം മണി
തിരുവനന്തപുരം: വൈദ്യുതി സബ്‌സിഡി നിർത്തലാക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തോട് സംസ്ഥാന സർക്കാരിന് യോജിക്കാനാവില്ലെന്നു വൈദ്യുതമന്ത്രി എം എം മണി. പുതിയ നയം സാധാരണ ഉപഭോക്താക്കൾക്ക് മേൽ അമിത ഭാരം അടിച്ചേൽപിക്കും. വൻകിട ഉപഭോക്താക്കൾക്ക് എങ്ങനെ ഇളവ് നൽകാമെന്നാണ് കേന്ദ്ര സർക്കാർ ആലോചിക്കുന്നത്. നിയമപരമായ ബാധ്യത ഉണ്ടെങ്കിൽ മാത്രമേ പുതിയ നയം നടപ്പാക്കൂ എന്നും എംഎം മണി വ്യക്തമാക്കി.
