ഒ രാജഗോപാലിനും വെള്ളാപ്പള്ളി നടേശനുമെതിരെ മന്ത്രി എം എം മണി. യുഡിഎഫ് ബിജെപി അവിശുദ്ധ കൂട്ടുകെട്ടിന്റെ ഉത്പന്നമാണ് ഒ രാജഗോപാല്‍.  വെള്ളാപ്പള്ളി ശ്രീനാരായണ പ്രസ്ഥാനത്തെ ആർഎസ്എസിന് ഒറ്റിക്കൊടുത്തെന്നും എം എം മണി പറഞ്ഞു.

ശ്രീനാരായണ പ്രസ്ഥാനത്തെ ആര്‍എസ്എസിന് ഒറ്റുകൊടുത്ത വഞ്ചകനാണ് വെള്ളാപ്പള്ളി. ഒ രാജഗോപാല്‍ എംഎല്‍എ ആകാന്‍ കാരണം ബിജെപി- യുഡിഎഫ് അവിശുദ്ധ കൂട്ടുകെട്ടാണ്- എം എം മണി പറഞ്ഞു.

നോട്ട് അസാധുവാക്കലിനെ പിന്തുണച്ച ഒ രാജഗോപാല്‍ തലയ്‍ക്കു സുഖമില്ലാത്ത ആളാണെന്ന്, ഇടുക്കിയിലെ സ്വീകരണത്തില്‍ എം എം മണി പറഞ്ഞിരുന്നു.