കൊട്ടാരക്കര: വി ടി ബല്‍റാം എകെജി യെ പറ്റി പറഞ്ഞത് പോക്രിത്തരമെന്ന് എംഎം മണി. കൊട്ടാരക്കരയില്‍ വച്ചായിരുന്നു എം എം മണിയുടെ പ്രതികരണം. ബലറാമിനെ ജനിപ്പിച്ചത് സ്വന്തം അച്ഛനും അമ്മയും ആണോ എന്ന് ഇപ്പോ സംശയം പ്രകടിപ്പിച്ചാൽ ഇപ്പോൾ എന്ത് ചെയ്യുമെന്ന് മണി പരിഹസിച്ചു. ശുദ്ധ പിറപ്പ് കേടാണ് ബലറാമിന്റെ പ്രസ്താവനയെന്നും മണി പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

എന്നാല‍ എകെജിക്കെതിരായ വിവാദ പോസ്റ്റിൽ ഉറച്ച് നിൽക്കുന്നുവെന്നും മാപ്പ് പറയില്ലെന്നും വി ടി ബൽറാം എംഎൽഎ വിശദമാക്കി. പരാമർശത്തിന്റെ പേരിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ, ആരോപണങ്ങൾ ഊന്നിപ്പറഞ്ഞ്, പറയാനുള്ളത് പറഞ്ഞിട്ടേ പോകൂ എന്ന ഹാഷ് ടാഗിൽ എംഎൽഎ വീണ്ടും പോസ്റ്റിട്ടു.

ഒളിവിൽ കഴിയുന്ന കാലത്ത് എ കെ ജി ബാലപീഡനം നടത്തിയെന്ന വി ടി ബൽറാമിന്റെ പരാമർശമാണ് വിവാദമായത്. സൈബ‍ർ ലോകത്തും പുറത്തും പ്രതിഷേധം ശക്തമാകുന്പോഴാണ്, എകെജിയുടെ ജീവചരിത്രവും പത്രവാർത്തയും ഉദ്ധരിച്ച് ആരോപണങ്ങൾ ഒന്നുകൂടി ആവ‌ർത്തിച്ച് ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്. എകെജിയുടെ ആത്മകഥയിൽ സുശീല ഗോപാലനെ കുറിച്ച് പറയുന്ന ഭാഗത്തിന്റെ ചിത്രവുമുണ്ട്. ഒളിവിൽ കഴിഞ്ഞ വീട്ടിലെ പത്തോ പതിനൊന്നോ വയസ്സ് മാത്രം പ്രായമുള്ള കുട്ടിയോട് തോന്നിയ മമതയാണ്, ഭാര്യയുള്ളപ്പോൾ തന്നെ എകെജിയെ രണ്ടാം വിവാഹത്തിന് പ്രേരിപ്പിച്ചത് എന്നാണ് ബൽറാമിന്റെ വാദം.