ഇടുക്കി: സംസ്ഥാനത്ത് സിപിഎമ്മും സിപിഐയും തമ്മിൽ പ്രശ്നങ്ങൾ ഇല്ലെന്ന് വൈദ്യുതി മന്ത്രി എം.എം. മണി. നീലക്കുറിഞ്ഞി ഉദ്യാനത്തിന്‍റെ അതിർത്തി പുനർനിർണയിക്കുന്നതിന്‍റെ ഭാഗമായി മൂന്നാർ സന്ദർശിക്കുന്നതിന് എത്തിയ എം.എം. മണി മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. 

മൂന്നാറിലെ സി​പി​എം നേ​താ​ക്ക​ൾ​ക്കെ​തി​രെ സി​പി​ഐ പ്ര​വ​ർ​ത്ത​ക​ർ ഞായറാഴ്ച പ്രകടനം നടത്തിയതിനു പിന്നാലെയാണ് മണിയുടെ പ്രതികരണം. മ​ന്ത്രി എം.​എം.​മ​ണി​യും എ​സ്. രാ​ജേ​ന്ദ്ര​ൻ എം​എ​ൽ​എ​യും കൈ​യേ​റ്റ​ക്കാ​രാ​ണെ​ന്ന് മു​ദ്രാ​വാ​ക്യ​ങ്ങ​ൾ മു​ഴ​ക്കി​യാ​യിരുന്നു സി​പി​ഐ പ്ര​വ​ർ​ത്ത​ക​രുടെ പ്ര​ക​ട​നം. സി​പി​എ​മ്മി​നെ​തി​രെ ശ​ബ്ദ​മു​യ​ർ​ത്തു​ന്ന സി​പി​ഐ പ്ര​വ​ർ​ത്ത​ക​രെ ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കു​ക​യാ​ണെ​ന്നും സി​പി​ഐ ആ​രോ​പിച്ചിരുന്നു.