കെവിന്റെ കൊലപാതകത്തെ നിസ്സാരവത്കരിച്ച് മന്ത്രി എം.എം. മണി സർക്കാരിനെ വിരട്ടാൻ മാധ്യമങ്ങളും പ്രതിപക്ഷവും ശ്രമിക്കേണ്ട
തിരുവനന്തപുരം: കെവിന്റെ കൊലപാതകത്തെ നിസ്സാരവത്കരിച്ച് മന്ത്രി എം.എം.മണി. കോട്ടയത്ത് കൊല്ലപ്പെട്ട കെവിനും വരാപ്പുഴയിൽ കൊല്ലപ്പെട്ട ശ്രീജിത്തും ഒഴിച്ച് പൊലീസിനെതിരെ പറയാനെന്തുണ്ടെന്ന് എം.എം.മണി ചോദിച്ചു. കെവിനെ കൊല്ലാൻ പൊലീസ് കൂട്ടുനിന്നെന്ന് പ്രചരിപ്പിക്കുന്നു. കുറ്റക്കാർക്കെതിരെ സർക്കാർ കർശന നടപടിയെടുത്തിട്ടുണ്ടെന്നും സർക്കാരിനെ വിരട്ടാൻ മാധ്യമങ്ങളും പ്രതിപക്ഷവും ശ്രമിക്കേണ്ടെന്നും മന്ത്രി പറഞ്ഞു. പൊലീസ് ഓഫീസിഴേസ് അസോസിയേഷൻ സംഘടിപ്പിച്ച യാത്രയയപ്പ് ചടങ്ങിലായിരുന്നു മന്ത്രിയുടെ പരിഹാസം
