സഹായമഭ്യർത്ഥിച്ച് വിളിച്ചപ്പോൾ മന്ത്രി എം എം മണി ശകാരിച്ചതായി വിജി പറഞ്ഞിരുന്നു. തോന്ന്യവാസത്തിന് സമരം ചെയ്താൽ ജോലി തരാനാകില്ലെന്ന് മന്ത്രി പറഞ്ഞെന്നും വിജി പറഞ്ഞിരുന്നു. 

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനല്‍കുമാറിന്‍റെ ഭാര്യ വിജിയെ ശകാരിച്ചിട്ടില്ലെന്ന് മന്ത്രി എം എം മണി. വിജി പാവം സ്ത്രീയാണ്. അവരുടെ പ്രശ്നത്തിൽ ഇടപെടും. വേദനിപ്പിക്കുന്നത് തന്‍റെ രീതിയല്ല. വിജി വിളിച്ചിരുന്നെന്നും അപ്പോള്‍ മുഖ്യമന്ത്രിയെ കാണാന്‍ ആവശ്യപ്പെട്ടെന്നും മന്ത്രി പറഞ്ഞു. ആരെങ്കിലും പറഞ്ഞിട്ടാണോ സത്യഗ്രഹം ഇരുന്നതെന്നാണ് വിജിയോട് താന്‍ ചോദിച്ചതെന്നും മന്ത്രി പറ‍ഞ്ഞു.

എന്നാല്‍ സഹായമഭ്യർത്ഥിച്ച് വിളിച്ചപ്പോൾ മന്ത്രി എം എം മണി ശകാരിച്ചതായി വിജി പറഞ്ഞിരുന്നു. തോന്ന്യവാസത്തിന് സമരം ചെയ്താൽ ജോലി തരാനാകില്ലെന്ന് മന്ത്രി പറഞ്ഞെന്നും വിജി പറഞ്ഞിരുന്നു. സനൽ കുമാറിന്‍റെ മരണത്തെ തുടർന്ന് സർക്കാർ വാഗ്ദാനം നൽകിയ ജോലിയും നഷ്ടപരിഹാരവും ഇതുവരെ ലഭിക്കാത്തതിനെ തുടര്‍ന്ന് വിജി സെക്രട്ടേറിയറ്റിന് മുമ്പില്‍ നടത്തുന്ന സമരം ഇത് പത്താം ദിവസമെത്തി നില്‍ക്കുകയാണ്. സർക്കാർ സഹായമുണ്ടാകാത്ത സാഹചര്യത്തിലാണ് മന്ത്രിമാരെ വിജിയും സമര സമിതി പ്രവർത്തകരും നേരിട്ട് ഫോണിൽ വിളിച്ചത്. 

Read more : 'തോന്ന്യാസത്തിന് സമരം ചെയ്താല്‍ ജോലി തരാനാകില്ല'; മന്ത്രി മണി അവഹേളിച്ചതായി വിജി