കോഴിക്കോട്: എംടി വാസുദേവന്‍ നായര്‍ക്ക് പിന്നാലെ നോട്ട് നിരോധനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമര്‍ശിച്ച് എഴുത്തുകാരന്‍ എം മുകുന്ദന്‍. നോട്ട് നിരോധിച്ച് ലോകനേതാവാകാനുള്ള മോദിയുടെ ശ്രമം പരിഹാസ്യമാണെന്ന് എം മുകുന്ദന്‍ വിമര്‍ശിച്ചു. എഴുത്തും വായനയും അറിയാത്ത 35 കോടി ജനങ്ങളോടാണ് ഡിജറ്റല്‍ ആകാന്‍ മോദി ആവശ്യപ്പെടുന്നത്. 

ഇന്ത്യയിലെ ചേരികളിലെ സ്ത്രീകള്‍ക്ക് ആര്‍ത്തവ രക്തം പുരണ്ട വസ്ത്രങ്ങള്‍ വൃത്തിയാക്കാന്‍ പോലും വെള്ളമില്ലെന്ന കാര്യമാണ് മോദിയുടെ ലണ്ടന്‍ സന്ദര്‍ശനത്തിന് മുന്‍പ് അവിടുത്തെ മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയത്. സ്വന്തം രാജ്യത്തെ ഇത്തരം പരാതികള്‍ക്ക് പരിഹാരം കണ്ടിട്ട് വേണമായിരുന്നു മോദി നോട്ട് നിരോധിക്കാനെന്ന് മുകുന്ദന്‍ വിമര്‍ശിച്ചു. രാജ്യം വിടണമെന്ന് കമലിനോടാവശ്യപ്പെട്ട ബിജെപി നേതാവിന്റെ പ്രസ്താവന ഭരണഘടനാ വിരുദ്ധമാണെന്നും എം മുകുന്ദന്‍ പറഞ്ഞു.