തിരുവനന്തപുരം: രാജ്യസഭാംഗത്വം രാജിവെച്ച എം.പി വീരേന്ദ്രകുമാര്‍ സിപിഎം സംസ്ഥാന സമ്മേളനത്തിന് ശേഷം ഇടതുമുന്നണിയില്‍ പ്രവേശിക്കും. കോടിയേരിയുമായി സംസാരിച്ചെന്നും മുന്നണി മാറ്റത്തിൽ പാർട്ടിയിൽ ഏകാഭിപ്രായമെന്നും വീരേന്ദ്രകുമാർ പറഞ്ഞു. ഇക്കഴിഞ്ഞ ഡിസംബര്‍ 20 നാണ് എം.പി വീരേന്ദ്രകുമാര്‍ രാജ്യസഭാംഗത്വം രാജിവെച്ചത്.