എറണാകുളം: സിപിഐ എറണാകുളം ജില്ലാ സമ്മേളന പ്രവർത്തന റിപ്പോർട്ടില്‍ എം സ്വരാജ് എംഎല്‍എക്ക് വിമർശനം. സ്വരാജ് അഹങ്കാരത്തിന്റെ ആള്‍രൂപം സിപിഐയുടെ വോട്ട് വാങ്ങി ജയിച്ചിട്ടും ആളെ അറിയില്ല എന്ന് നടിക്കുകയാണ് സ്വരാജ്. ജില്ലയിൽ 11 സീറ്റ്‌ കൈവശം വയ്ക്കാൻ സിപിഎമ്മിന് അര്‍ഹതയില്ലെന്നും വിമര്‍ശനം.