തിരുവനന്തപുരം: പൊന്പിള ഒരുമൈ പ്രവർത്തകർക്കെതിരേ മന്ത്രി എം.എം.മണി നടത്തിയ പ്രസംഗത്തിൽ അദ്ദേഹത്തെ ന്യായീകരിച്ച് എം.സ്വരാജ് എംഎൽഎയും രംഗത്ത്. ദുഷ്ടബുദ്ധികൾക്ക് ദുർവ്യാഖ്യാനം ചെയ്യാവുന്ന തരത്തിൽ പ്രസംഗിച്ച മണിയെ വിമർശിക്കാം. പക്ഷേ, പറയാത്ത കാര്യങ്ങൾ അദ്ദേഹത്തിന്‍റെ തലയിൽ കെട്ടിവയ്ക്കുന്നത് അനീതിയും തെമ്മാടിത്തവുമാണെന്ന് സ്വരാജ് ഫേസ്ബുക്കിൽ കുറിച്ചു.
പ്രസംഗത്തിൽ സ്ത്രീ വിരുദ്ധമായൊന്നും അദ്ദേഹം പറഞ്ഞിട്ടില്ല. പൊന്പിള ഒരുമൈ നടന്നു... അന്ന എന്ന പരാമർശം ആ കാലത്തെ അടയാളപ്പെടുത്തുന്നതിന് വേണ്ടിയായിരുന്നു. പ്രസംഗത്തിൽ മണി വിമർശിച്ചത് ഉദ്യോഗസ്ഥ മേലാളൻമാരെയും മാധ്യമപ്രവർത്തകരെയുമാണ്. ചില മാധ്യമങ്ങളുടെ പേരെടുത്ത് വിമർശിച്ചെങ്കിലും അതൊന്നും മാധ്യമങ്ങൾ നൽകി കണ്ടില്ലെന്നും എം.സ്വരാജ് ഫേസ്ബുക്കിൽ വിമർശിക്കുന്നു.
