മൃതദേഹം കോലഞ്ചേരി മെഡിക്കൽ കോളേജിന് കൈമാറും. 

കൊച്ചി: ചിത്രപ്രതിഭ ക്ലിന്‍റിന്‍റെ അച്ഛൻ എം ടി ജോസഫ് അന്തരിച്ചു. ഹൃദയാഘാതത്തെ തുട‍ർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. എഴുപത്തിനാല് വയസായിരുന്നു. മൃതദേഹം കോലഞ്ചേരി മെഡിക്കൽ കോളേജിന് കൈമാറും. ആറു വർഷം മാത്രം നീണ്ട ജീവിതം കൊണ്ട് കാലാതീതമായ ചിത്രങ്ങൾ വരച്ച പ്രതിഭയായിരുന്നു ക്ലിന്‍റ്.