Asianet News MalayalamAsianet News Malayalam

ശ്രീധരന്‍പിള്ളയെ അറസ്റ്റ് ചെയ്യാന്‍ പൊലീസിനെ വെല്ലുവിളിച്ച് എം ടി രമേശ്

ശ്രീധരൻപ്പിള്ളയ്ക്കെതിരെ കേസെടുത്ത കസബ സ്റ്റേഷന്റെ മുന്നിലൂടെ ശ്രീധരൻപ്പിള്ളയുടെ യാത്ര കടന്നു പോകുമെന്നും 
പൊലീസിന് ധൈര്യമുണ്ടെങ്കിൽ അറസ്റ്റുചെയ്യട്ടെയെന്നും രമേശ് പറഞ്ഞു

m t ramesh challenge police to arrest sreedharanpillai
Author
Kozhikode, First Published Nov 10, 2018, 11:56 AM IST

കോഴിക്കോട്: ശബരിമല വിവാദ പ്രസംഗഹത്തില്‍ ശ്രീധരന്‍പിള്ളയെ അറസ്റ്റു ചെയ്യാൻ പൊലീസിനെ വെല്ലുവിളിച്ച് എം.ടി രമേശ്. ശ്രീധരൻപ്പിള്ളയ്ക്കെതിരെ കേസെടുത്ത കസബ സ്റ്റേഷന്റെ മുന്നിലൂടെ ശ്രീധരൻപ്പിള്ളയുടെ യാത്ര കടന്നു പോകുമെന്നും പൊലീസിന് ധൈര്യമുണ്ടെങ്കിൽ അറസ്റ്റുചെയ്യട്ടെയെന്നും രമേശ് പറഞ്ഞു.  ശ്രീധരൻപിള്ള നയിക്കുന്ന ശബരിമല സംരക്ഷണ രഥ യാത്രയിലാണ് എം ടി രമേശിന്‍റെ വെല്ലുവിളി. 

നവംബര്‍ 16 ന് ശബരിമല നട തുറക്കുമ്പോൾ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ ഉൾപ്പെടെ ബിജെപി നേതാക്കൾ സന്നിധാനത് ഉണ്ടാകും.
 പൊലീസിനു ധൈര്യം ഉണ്ടെകിൽ തടയാം. ശ്രീധരൻപിള്ളയും തുഷാർ വെള്ളാപ്പള്ളിയും നയിക്കുന്ന ശബരിമല സംരക്ഷണ രഥയാത്ര വടകരയില്‍. 

അതേസമയം ശബരിമല വിവാദ പ്രസംഗത്തിൽ കസബ പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശ്രീധരന്‍പിള്ള ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. കേസ് ചൊവ്വാഴ്ച ഹൈക്കോടതി വീണ്ടും പരിഗണിക്കുന്നതുവരെ  അറസ്റ്റ് ഉണ്ടാകില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്. 

ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കോഴിക്കോട് കസബ പൊലീസ് കേസെടുത്തിരിക്കുന്നത്. യുവമോര്‍ച്ച സംസ്ഥാന സമിതി യോഗത്തിലെ പ്രസംഗത്തിന്റെ പശ്ചാത്തലത്തില്‍ ശ്രീധരന്‍ പിള്ളയ്ക്കെതിരെ മതവികാരം ഇളക്കിവിടുന്നതിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കൊച്ചിയിലും കോഴിക്കോടും പരാതികള്‍ ലഭിച്ചിരുന്നു. നന്മണ്ട സ്വദേശിയായ ഷൈബിനാണ് കോഴിക്കോട് കസബ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. തന്ത്രിയേയും പ്രവര്‍ത്തകരേയും ശ്രീധരന്‍ പിള്ള കോടതിയലക്ഷ്യത്തിന് പ്രേരിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നുണ്ട്. 

തുലാമാസ പൂജ സമയത്ത് നടയടയ്ക്കുമെന്ന തന്ത്രി കണ്ഠരര് രാജീവരുടെ നിലപാട് തന്‍റെ ഉറപ്പിന്‍റെ പിന്‍ബലത്തിലായിരുന്നെന്നാണ് യുവമോര്‍ച്ച സമ്മേളനത്തില്‍ ശ്രീധരന്‍ പിള്ള പറഞ്ഞത്. നമ്മള്‍ മുന്നോട്ട് വച്ച അ‍‍ജന്‍ഡയില്‍ എല്ലാവരും വീണുവെന്നും കൃത്യമായ ആസൂത്രണത്തോടെയുള്ള ബിജെപി പ്ലാനാണ് ശബരിമല പ്രതിഷേധത്തില്‍ നടന്നത്. ഇതൊരു സമസ്യയാണെന്നും ബിജെപിക്ക് കേരളത്തില്‍ സജീവമാകാനുള്ള സുവര്‍ണാവസരമാണ് ഇതെന്നും ശ്രീധരന്‍പിള്ള പറഞ്ഞിരുന്നു.

Follow Us:
Download App:
  • android
  • ios