തിരുവനന്തപുരം: ബിജെപി നേതാക്കളുടെ മെഡിക്കൽ കോളേജ് അഴിമതിയെക്കുറിച്ചുള്ള പാർട്ടി അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. പണം നൽകിയെന്ന് വർക്കല എസ്ആർ മെഡിക്കൽ കോളേജ് ഉടമ ആർ ഷാജി . പണം കൊടുത്തത് ബിജെപി സഹകരണ സെൽ കൺവീനർ ആർ.എസ്.വിനോദിന് . പണം വാങ്ങിയെന്ന് വിനോദ് സമ്മതിച്ചതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.
5 കോടി 60 ലക്ഷം വാങ്ങിയെന്ന് അന്വേഷണ കമ്മീഷനോട് വിനോദ് സമ്മതിച്ചതായണ് റിപ്പോര്‍ട്ട് . കുഴൽപ്പണമായി തുക ദില്ലിയിലെ ഇടനിലക്കാരന് കൈമാറിയെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടിൽ ബിജെപി നേതാവ് എം ടി രമേശിന്റെയും പേരുണ്ട്. ചെർപ്പുളശ്ശേരിയിൽ മെഡിക്കൽ കോളേജ് തുടങ്ങാൻ പണം നൽകിയത് രമേശ് വഴിയെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ ആരും തനിക്ക് പണം നൽകിയില്ലെന്ന് എം.ടി.രമേശ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കമ്മീഷന് മുന്നിൽ ഒന്നും സമ്മതിച്ചിട്ടില്ലെന്ന് വിനോദും പ്രതികരിച്ചു. കർശന നടപടി വേണമെന്നാണ് കമ്മീഷൻ ശുപാർശ .

