തിരുവനന്തപുരം: പീഡനകേസിൽ അറസ്റ്റിലായ കോവളം എംഎല്‍എ എം.വിൻസെൻ്റിന് ജാമ്യമില്ല. എം.വിൻസെൻ്റിനെ ഒരു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. അഞ്ച് ദിവസത്തെ കസ്റ്റഡിയാണ് പൊലീസ് ആവശ്യപ്പെട്ടത്. തന്നെ ശാരീരികമായി പീഡിപ്പിച്ചുവെന്ന​ വീട്ടമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എം. വിൻസെന്‍റ് എംഎല്‍എയെ പോലീസ് ഇന്ന് അറസ്റ്റ് ചെയ്തത്.

വീട്ടമ്മയുടെ ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ ആത്മഹത്യ പ്രേരണ കുറ്റത്തിനാണ് എം.എൽ.എക്കെതിരെ ആദ്യം കേസെടുത്തുതെങ്കിലുംപിന്നീട് അന്വേഷണ ഉദ്യോഗസ്ഥയായ അജിത ബീഗത്തിനും നെയ്യാറ്റിന്‍കര മജിസ്‌ട്രേറ്റിനും നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പീഡനത്തിന് കേസെടുക്കുകയായിരുന്നു.