അഗര്‍ത്തല: ത്രിപുര നിയമസഭയിൽ നാടകീയ രംഗങ്ങൾ. സ്പീക്കറുടെ ഔദ്യോഗിക ദണ്ഡുമായി പ്രതിപക്ഷ എം.എല്‍.എ. ഇറങ്ങിയോടി. തൃണമൂല്‍ കോണ്‍ഗ്രസ് എം.എല്‍.എ. സുദീപ് റോയ് ബര്‍മനാണ്, സ്പീക്കറുടെ ദണ്ഡ് കൈക്കലാക്കിയത്.

ത്രിപുര നിയമസഭയില്‍ സ്പീക്കറുടെ അധികാരചിഹ്നമാണ് വെള്ളിനിറത്തിലുള്ള ദണ്ഡ്. സുരക്ഷാ ഉദ്യോഗസ്ഥരുടെ അര മണിക്കൂർ നീണ്ട ശ്രമഫലമായാണ് ദണ്ഡ് തിരിച്ചുവാങ്ങാനായത്.

സി.പി.എം. മന്ത്രിക്ക് എതിരെ  സ്ത്രീപീഡന ആരോപണം ഉന്നയിച്ച് കോണ്‍ഗ്രസ് -തൃണമൂല്‍ അംഗങ്ങള്‍ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിക്കവേയാണ് സംഭവം.