ട്രംപിനെ ഹസ്തദാനം ചെയ്യുന്ന മാക്രോണ്‍ ചിത്രം വൈറലാകുന്നതിന് പിന്നില്‍

ഒറ്റാവ: കാനഡ‍യില്‍ നടന്ന ജി 7 ഉച്ചകോടിയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. ഉച്ചകോടിയുടെ ചിത്രങ്ങള്‍ വൈറലാകുന്നതിന് പിന്നില്‍ രാഷ്ട്രതലവന്‍മാരുടെ നിലപാടുകളാണെന്ന് കരുതേണ്ട. ചില തമാശകളും അവര്‍ക്കിടയിലെ രസകരമായ നിമിഷങ്ങളും അല്‍പ്പം അമ്പരപ്പുമൊക്കെയാണ് ഇതിന് പിന്നില്‍. 

അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും ഫഞ്ച് പ്രസിഡ‍ന്‍റ് ഇമ്മാനുവല്‍ മാക്രോണുമാണ് ചിത്രങ്ങളില്‍. ട്രംപിനെ ഹസ്ത ദാനം ചെയ്ചുന്ന മാക്രോണാണ് ചിത്രം തുടര്‍ന്നുള്ള ട്രംപിന്‍റെ കയ്യും ഇതിനോടൊപ്പം വൈറലാകുന്നുണ്ട്. മാക്രേണ്‍ ഹസ്തദാനം ചെയ്തതിന് ശേഷം ട്രംപിന്‍റെ കയ്യില്‍ ഒരുപാട് ബാക്കിയായെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. അതേസമയം ഹസ്തദാനത്തിന് ശേഷം മാധ്യമങ്ങളെ കണ്ട ട്രംപ് മാക്രപോണുമായി നല്ല ബന്ധമാണ് പുലര്‍ത്തുന്നതെന്ന് വ്യക്തമാക്കി.