ബസ് സ്റ്റാന്‍റിലുണ്ടായിരുന്നവരടക്കം 15 പേരെ പട്ടി ഓടിച്ചിട്ട് കടിക്കുകയായിരുന്നു.
കാസറഗോഡ്: നഗരത്തിലെ പ്രൈവറ്റ് ബസ്റ്റാന്റ് പരിസരത്ത് പേപ്പട്ടി ആക്രമണം. രാവിലെ ബസ്റ്റാന്റില് ബസ് കാത്തുനിന്നവര്ക്ക് നേരെയാണ് പേപട്ടിയുടെ ആക്രമണമുണ്ടായത്. ബസ് സ്റ്റാന്റിലുണ്ടായിരുന്നവരടക്കം 15 പേരെ പട്ടി ഓടിച്ചിട്ട് കടിക്കുകയായിരുന്നു. ബസ്റ്റിന്റിലുണ്ടായിരുന്ന ഓട്ടോ - ടാക്സി ഡ്രൈവര്മാരും യാത്രക്കാരും ചേര്ന്ന് പട്ടിയെ തല്ലിക്കൊന്നു. ഇതിനിടെ നഗരത്തിലെ വ്യത്യസ്ത സ്ഥലങ്ങളിലായി പേപട്ടി കടിച്ചതായി റിപ്പേര്ട്ടുകളുണ്ട്.
