രോഗബാധിതനായതിന്റെ പേരിൽ പരീക്ഷയിൽ തോല്‍ക്കുന്ന വിദ്യാര്‍ത്ഥി ബുദ്ധിയില്ലാത്തവനാകില്ല. ഉപതിരഞ്ഞെടുപ്പ് തോല്‍വിക്ക് താല്‍ക്കാലിക കാരണങ്ങള്‍ മാത്രമെന്നും പാര്‍ട്ടി  ദുര്‍ബലപ്പെട്ടുവെന്ന് അര്‍ത്ഥമില്ലെന്നും മദന്‍ലാല്‍ സൈനി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

ജയ്പൂര്‍: രാജസ്ഥാനിൽ വന്‍ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലെത്തുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് മദൻ ലാൽ സൈനി. ഭരണ വിരുദ്ധ വികാരമില്ലെന്നും അൽവാര്‍,അജ്മേര്‍ ഉപതിരഞ്ഞെടുപ്പുകളിലെ തോല്‍വി താല്‍ക്കാലികം മാത്രമെന്നും അദ്ദേഹം ജയ്പൂരിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

അഞ്ചുവര്‍ഷം കൂടുമ്പോള്‍ ഭരണം മാറുന്ന രീതി ഇത്തവണ ബിജെപി മാറ്റും. വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തും. ഭരണ വിരുദ്ധവികാരമുണ്ടെങ്കിൽ മുഖ്യമന്ത്രി നടത്തിയ യാത്രയിൽ ഇത്രത്തോളം ജനപങ്കാളിത്തമുണ്ടാകില്ല. പ്രധാനമന്ത്രി പങ്കെടുത്ത റാലികളിലും ആള്‍ക്കൂട്ടമുണ്ടാകില്ല. രോഗബാധിതനായതിന്റെൂ പേരിൽ പരീക്ഷയിൽ തോല്‍ക്കുന്ന വിദ്യാര്‍ത്ഥി ബുദ്ധിയില്ലാത്തവനാകില്ല. ഉപതിരഞ്ഞെടുപ്പ് തോല്‍വിക്ക് താല്‍ക്കാലിക കാരണങ്ങള്‍ മാത്രമെന്നും പാര്‍ട്ടി ദുര്‍ബലപ്പെട്ടുവെന്ന് അര്‍ത്ഥമില്ലെന്നും മദന്‍ലാല്‍ സൈനി പറഞ്ഞു.