കൊച്ചി: പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനി കേരളത്തിലെത്തി. ഇന്‍ഡിഗോ വിമാനത്തിലാണ് അദ്ദേഹം നെടുമ്പാശേരിയിലെത്തിയത്. 12.30ഓടെ അന്‍വാര്‍ശേരിയിലെത്തും.

യാത്ര വൈകിപ്പിച്ചതില്‍ ആസൂത്രിത നീക്കമുണ്ടെന്നു സംശയിക്കുന്നതായി വിമാനത്താവളത്തില്‍വച്ചു മദനി മാധ്യമങ്ങളോടു പറഞ്ഞു. ആറു വര്‍ഷത്തിനു ശേഷം നാട്ടില്‍ പെരുന്നാള്‍ ആഘോഷിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം. നീതി ഉറപ്പാക്കാന്‍ സഹായിച്ച എല്ലാവര്‍ക്കും നന്ദിയെന്നും മദനി പറഞ്ഞു.