ബംഗലൂരു: സ്ഫോടന കേസിൽ കര്‍ണാടക ജയിലില്‍ കഴിയുന്ന അബ്ദുൾ നാസർ മദനി ജാമ്യത്തിൽ ഇളവ് നേടാൻ അര്‍ഹനല്ലെന്ന് കര്‍ണാടക സര്‍ക്കാർ സുപ്രീംകോടതിയെ അറിയിച്ചു. കേസുകളിലെ പ്രതികളെല്ലാം ഒരേ ആളുകൾ ആയതുകൊണ്ട് ഒന്നിച്ചുപരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് മദനി സുപ്രീംകോടതിയിൽ അപേക്ഷ നൽകിയിരുന്നു. ഇതിന്മേൽ നൽകിയ സത്യവാങ്മൂലത്തിലാണ് കര്‍ണാടക സര്‍ക്കാർ നിലപാടറിയിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കേസുകൾ ഒന്നിച്ച് പരിഗണിക്കണമെന്ന് മദനി ആവശ്യപ്പെടുന്നത് ശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടിയാണ്. വിചാരണ അനന്തമായി നീട്ടിക്കൊണ്ടുപോകാനാണ് തടസ്സവാദങ്ങളുമായി മദനി മേൽക്കോടതിയിലേക്ക് എത്തുന്നത്. അതുകൊണ്ട് അപേക്ഷകൾ തള്ളിക്കളയണമെന്ന് കര്‍ണാടക ആവശ്യപ്പെട്ടു.