കുണ്ടളശ്ശേരി കൃഷ്ണന്‍കുട്ടി നായര്‍(62) ആണ് മരിച്ചത്.
തൃശൂർ: തൃശ്ശൂര് പൂരത്തിനിടെ ഘടകപൂരം പഞ്ചവാദ്യം അരങ്ങേറുമ്പോള് മദ്ദളകലാകാരന് കുഴഞ്ഞുവീണു മരിച്ചു. പാലക്കാട് കോങ്ങാട് കുണ്ടളശ്ശേരി കൃഷ്ണന്കുട്ടി നായര്(62) ആണ് മരിച്ചത്. കണിമംഗലം ക്ഷേത്രത്തിന്റെ രാത്രിപൂരം എഴുന്നെള്ളിപ്പ് ബുധനാഴ്ച രാത്രി ഏഴരയക്ക് കുളശ്ശേരി ക്ഷേത്രത്തില് നിന്ന് വടക്കുംനാഥ ക്ഷേത്രത്തിലേക്ക് പുറപ്പെട്ടപ്പോഴായിരുന്നു കൃഷ്ണന്കുട്ടി നായര്ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായത്. ഉടന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: വത്സല. മക്കള്: ഹരി(മദ്ദളകലാകാരന്), ശ്രീവിദ്യ. മരുമക്കള്: രാജി, വിജയന്.
