മധുവിന്‍റെ കൊലപാതകം 16 പ്രതികൾക്കും ജാമ്യം

കൊച്ചി: അട്ടപ്പാടിയിലെ ആദിവാസി യുവാവ്‌ മധു കൊല്ലപ്പെട്ട കേസ് ലെ 16 പ്രതികൾക്ക് ഹൈ കോടതി ജാമ്യം അനുവദിച്ചു. കർശന ഉപാധികളോടെയാണ് ജാമ്യം. ഒരുലക്ഷം രൂപ ബോണ്ട് നല്‍കണം. പാലക്കാട്‌ ജില്ലാ വിട്ടു പോവരുത്, മണ്ണാർക്കാട് താലൂക്കിൽ പ്രവേശിക്കരുത് സാക്ഷികളെ സ്വാധീനിക്കരുത് എന്നിവയാണ് മറ്റു ഉപാധികൾ. അന്വേഷണം പൂർത്തിയായ സാഹചര്യത്തിൽ ജാമ്യം അനുവദിക്കണം എന്ന പ്രതികളുടെ വാദം അംഗീകരിച്ചാണ് ജാമ്യം അനുവദിച്ചത്.