മൊറീന : വിവാഹം നടക്കാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കെ പ്രതിശ്രുത വരന്‍റെ ലിംഗം മുറിച്ചുകൊണ്ടു പോയി. മധ്യപ്രദേശിലെ മൊറീന ജില്ലയില്‍ നിന്നാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അജ്ഞാതര്‍ മുറിച്ചെടുത്ത ലിംഗം കയ്യില്‍ കൊണ്ടു പോയി. ശസ്ത്രക്രിയയിലൂടെ ലിംഗം തുന്നിച്ചേര്‍ക്കാനുള്ള സാധ്യത പോലും വഴിയടച്ചു കൊണ്ടാണ് അജ്ഞാത അക്രമികള്‍ സ്ഥലം വിട്ടത്.
ഫെബ്രുവരി 6ന് വിവാഹം നടക്കാനിരിക്കെയാണ് 25 വയസുകാരനായ യുവാവിന്റെ ജനനേന്ദ്രിയം നഷ്ടപ്പെട്ടത്. വെള്ളിയാഴ്ച പുലര്‍ച്ചെ പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കുന്നതിന് പുറത്ത് പോയ സമയത്താണ് യുവാവിനെതിരെ ആക്രമണമുണ്ടായത്. അക്രമികളുടെ ഉദ്ദേശം എന്താണെന്ന് വ്യക്തമല്ലെന്ന് പോലീസ് പ്രതികരിച്ചു. അക്രമികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. അക്രമത്തിനിരയായ ആള്‍ കൂടുതല്‍ പ്രതികരിക്കാനായിട്ടില്ലെന്നും പോലീസ് ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.
യുവാവിനെതിരെ ആക്രമണം നടന്ന സ്ഥലത്ത് മുറിച്ചു മാറ്റിയ ജനനേന്ദ്രിയത്തിനായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. മുറിച്ചു മാറ്റിയ ജനനേന്ദ്രിയം കണ്ടെത്തിയാല്‍ ശസ്ത്രക്രിയയിലൂടെ തുന്നിച്ചേര്‍ക്കമായിരുന്നു. ആക്രമണത്തിനിരയായ യുവാവിന്‍റെ മൊഴിയെടുത്താല്‍ മാത്രമേ കൂടുതല്‍ എന്തെങ്കിലും സൂചന ലഭിക്കൂ എന്നാണ് പോലീസ് പറയുന്നത്.
