മഥുരയിൽ നടക്കാനിരിക്കുന്ന സണ്ണി ലിയോണിന്റെ പുതുവത്സര പരിപാടിയെ ചൊല്ലി വിവാദം. സ്വകാര്യ സംഘാടകർ നടത്തുന്ന പരിപാടി റദ്ദാക്കി.
ലഖ്നൗ: ഉത്തർപ്രദേശിൽ സണ്ണി ലിയോണിന്റെ പുതുവത്സര പരിപാടിയെ ചൊല്ലി വിവാദം. മഥുരയിൽ നടക്കാനിരിക്കുന്ന പരിപാടിയെ ചൊല്ലിയാണ് വിവാദം ഉയർന്നിരിക്കുന്നത്. പരിപാടി റദ്ദാക്കണം എന്നാവശ്യപ്പെട്ട് സന്ന്യാസി സമൂഹം കളക്ടർക്ക് നിവേദനം നൽകിയിരുന്നു. തുടർന്ന് പരിപാടി റദ്ദാക്കുകയും ചെയ്തു. സ്വകാര്യ സംഘാടകരാണ് പരിപാടി നടത്തുന്നത്. പുണ്യനഗരത്തിൽ ഇത്തരം പരിപാടികൾ അനുവദിക്കാനാകില്ലെന്നും നടിയെ കാലുകുത്താൻ അനുവദിക്കില്ല എന്നുമായിരുന്നു സന്ന്യാസി സമൂഹത്തിന്റെ പ്രഖ്യാപനം.

