കഴിഞ്ഞ ദിവസമാണ് ഒരു ഓണ്‍ലൈന്‍ പോര്‍ട്ടല്‍ 'മാധ്യമം' അടച്ചു പൂട്ടുന്നതായി വാര്‍ത്ത പ്രസിദ്ധീകരിച്ചത്. ഇതിന്റെ വീഡിയോയും പ്രസിദ്ധീകരിച്ചിരുന്നു. തുടര്‍ന്ന്, സ്ഥാപനം അടച്ചു പൂട്ടുന്നുവെന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചാരണം നടന്നു. 

കോഴിക്കോട്: 'മാധ്യമം' പത്രം അടച്ചു പൂട്ടുന്നുവെന്ന വ്യാജവാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് എതിരെ പത്ര മാനേജ്മെന്റ് നിയമനടപടിക്ക്. കഴിഞ്ഞ ദിവസമാണ് ഒരു ഓണ്‍ലൈന്‍ പോര്‍ട്ടല്‍ 'മാധ്യമം' അടച്ചു പൂട്ടുന്നതായി വാര്‍ത്ത പ്രസിദ്ധീകരിച്ചത്. ഇതിന്റെ വീഡിയോയും പ്രസിദ്ധീകരിച്ചിരുന്നു. തുടര്‍ന്ന്, സ്ഥാപനം അടച്ചു പൂട്ടുന്നുവെന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചാരണം നടന്നു. ഇതിനെ തുടര്‍ന്നാണ് നിയമനടപടിക്ക് ഒരുങ്ങുന്നതായി 'മാധ്യമം' മാനേജ്മെന്റ് അറിയിച്ചത്.

'മാധ്യമ'ത്തിനെതിരായ വ്യാജ വാര്‍ത്തകള്‍ക്ക് നേതൃത്വം നല്‍കുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെയും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ അതിന്റെ പ്രചാരണം ഏറ്റെടുക്കുന്നവര്‍ക്കെതിരെയും അപകീര്‍ത്തിക്കേസ് അടക്കമുള്ള നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്നാണ്് മാനേജ്‌മെന്റ് വ്യക്തമാക്കിയത്. വിവിധ വിഷയങ്ങളില്‍ മാധ്യമം സ്വീകരിച്ചു വരുന്ന ജനാധിപത്യ സമീപനത്തോട് വിരോധമുള്ള വിരുദ്ധ കേന്ദ്രങ്ങള്‍ ഒരു പോലെ ഈ വ്യാജ പ്രചാരണത്തില്‍ കണ്ണി ചേര്‍ന്നത് കൗതുകകരമാണെന്ന് മാനേജ്‌മെന്റിന്റെ പത്രക്കുറിപ്പില്‍ പറയുന്നു.

മാധ്യമത്തിനെതിരായ വ്യാജ വാര്‍ത്തകള്‍ക്ക് നേതൃത്വം നല്‍കുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെയും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ അതിന്റെ പ്രചാരണം ഏറ്റെടുക്കുന്നവര്‍ക്കെതിരെയും അപകീര്‍ത്തിക്കേസ് അടക്കമുള്ള നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്ന് മാനേജ്മെന്റ് വ്യക്തമാക്കി.