ഡിഎംകെ നൽകിയ ഹർജിയിലാണ് കോടതി നടപടി. ജസ്റ്റീസ് എ.ഡി ജഗദീഷ് ചന്ദ്രയാണ് സിബിഐ അന്വേഷണത്തിന് അനുമതി നല്‍കിയത്. വിജിലൻസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് പരിശോധിച്ച ശേഷം കോടതി സൂഷ്മ പരിശോധന വേണമെന്ന് വ്യക്തമാക്കുകയായിരുന്നു
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ഇ പളനിസ്വാമി അഴിമതിക്കുരിക്കില്. തമിഴ്നാട്ടിലെ റോഡ് നിർമാണത്തിനു നൽകിയ കരാറിൽ മുഖ്യമന്ത്രി അഴിമതി നടത്തിയെന്ന ആരോപണം ശക്തമായി. അതിനിടെ അരോപണത്തില്‍ സൂഷ്മ പരിശോധന വേണമെന്ന് വ്യക്തമാക്കിയ മദ്രാസ് ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു.
ഡിഎംകെ നൽകിയ ഹർജിയിലാണ് കോടതി നടപടി. ജസ്റ്റീസ് എ.ഡി ജഗദീഷ് ചന്ദ്രയാണ് സിബിഐ അന്വേഷണത്തിന് അനുമതി നല്‍കിയത്. വിജിലൻസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് പരിശോധിച്ച ശേഷം കോടതി സൂഷ്മ പരിശോധന വേണമെന്ന് വ്യക്തമാക്കുകയായിരുന്നു.
വിജിലന്‍സ് റിപ്പോര്‍ട്ടിനെ വിമര്‍ശിച്ച ശേഷമാണ് കേന്ദ്ര ഏജന്‍സി ആരോപണം അന്വേഷിക്കട്ടെയെന്ന് കോടതി ഉത്തവിട്ടത്. ഒരാഴ്ചയ്ക്കുള്ളിൽ കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സിബിഐക്ക് കൈമാറണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.
പളനിസ്വാമി തന്റെ ബന്ധുക്കൾക്കും ബിനാമികൾക്കും റോഡ് നിർമാണത്തിനുള്ള കരാര്‍ അനധികൃതമായി അനുവദിച്ചെന്നാണ് ആരോപണം. 3,500 കോടി രൂപയുടെ കരാറുമായി ബന്ധപ്പെട്ടാണ് ആരോപണം ഉയര്‍ന്നത്. സിബിഐ സൂഷ്മ പരിശോധന മൂന്നു മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് വ്യക്തമാക്കിയ കോടതി തെളിവുണ്ടെങ്കില്‍ തുടരന്വേഷണം നടത്തണമെന്നും അറിയിച്ചിട്ടുണ്ട്.
