ഔറംഗബാദ്: മൊബൈലില്‍ പോണ്‍ വീഡിയോ കാണിച്ചതിന് ശേഷം 12 കാരിയെ മദ്രാസാ അധ്യാപകന്‍ ബലാത്സംഗം ചെയ്തു. ഔറംഗാബാദിലാണ് മദ്രസാ അധ്യാപകന്‍ 12 കാരിയെ പീഡിപ്പിച്ചതായി പൊലീസ് റിപ്പോര്‍ട്ട്. ഇയാള്‍ എട്ട് വയസ്സുകാരിയായ മറ്റൊരു പെണ്‍കുട്ടിയെ പീഡിപ്പിച്ചതായും നന്ദഡ് പൊലീസ് വ്യക്തമാക്കി. മൗലവി സാബര്‍ ഫറൂഖിയെന്ന അധ്യാപകനെതിരെയാണ് സംഭവത്തില്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. 

മൗലവി ഇപ്പോള്‍ ഒളിവിലാണ്. അതേസമയം കുട്ടിയെ ബലാത്സംഗം ചെയ്ത അധ്യാപകനെതിരെ പരാതി നല്‍കരുതെന്നാവശ്യപ്പെട്ട് കുട്ടിയുടെ മാതാവിനെ മൂന്ന് രാഷ്ട്രീയ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസ് പറഞ്ഞു. 

ഇതു സംബന്ധിച്ച് കുട്ടിയുടെ മാതാവ് നല്‍കിയ പരാതിയില്‍ മൂന്ന് രാഷ്ട്രീയ പ്രവര്‍ത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തു. ഖലീല്‍ പട്ടേല്‍, നവാബ് പട്ടേല്‍, ഇബ്രിഷ് ഭഗ്‌വാന്‍ എന്നിവരെയാണ് അറസ്റ്റു ചെയ്തത്. 

കുറച്ചുദിവസങ്ങള്‍ക്കുമുമ്പ് ഡെഗ്ലര്‍ നാക്ക പ്രദേത്തെ ഇസ്‌ലാമിക അറേബ്യ സെമിനാരിയിലാണ് സംഭവം നടന്നത്. മറാത്ത് വാഡ ഭാഗത്തുനിന്നുള്ള നിരവധി പേരാണ് മദ്രസില്‍ പഠിക്കാനെത്തുന്നത്. ഫറൂഖി 12 കാരിയായ പെണ്‍കുട്ടിയ്ക്ക് അയാളുടെ മൊബൈല്‍ ഫോണിലുള്ള പോണ്‍ വീഡിയോ കാണിക്കുകയും തുടര്‍ന്ന് ബലാത്സംഗം ചെയ്യുകയുമായിരുന്നു. കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തി.