മലപ്പുറം വളാഞ്ചേരിയില്‍ മദ്രസ്സ അധ്യാപകന്‍ വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. വിരല്‍ ചതഞ്ഞ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രണ്ട് ദിവസം മദ്രസ്സയില്‍ പോകാതിരുന്നതിനാണ് ആതവനാട് ചോറ്റൂര്‍ വടക്കേതില്‍ കുഞ്ഞീതുഹാജിയുടെ മകന്‍ മുഹമ്മദ് അനസിനെ അധ്യാപകന്‍ മര്‍ദ്ധിച്ചത്. വലത് കൈയുടെ തള്ളവിരല്‍ അടിയേറ്റ് ചതഞ്ഞു. ശരീരത്തിന്‍റെ വിവിധഭാഗങ്ങളിലും ചൂരല്‍കൊണ്ട് അടിയേറ്റ പാടുകളുമുണ്ട്.തന്നെയും മറ്റു കുട്ടികളെയും അധ്യാപകന്‍ സ്ഥിരമായി മര്‍ദ്ദിക്കാറുണ്ടെന്ന് അനസ് പറഞ്ഞു.
വിരല്‍ വിര്‍ത്ത് വേദനകൊണ്ട് കരഞ്ഞതോടെയാണ് അനസിനെ രക്ഷിതാക്കള്‍ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അനസിന‍്റെ ഉപ്പയുടെ പരാതിയില്‍ വളാഞ്ചേരി പൊലീസ് കേസെടുത്തു. ചൈല്‍ഡ്‍ലൈന്‍ പ്രവര്‍ത്തകരും പരാതി നല്‍കിയിട്ടുണ്ട്.
