എംജി യൂണിവേഴ്സിറ്റി കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ മഹാരാജാസ് കോളജില്‍ മുഴുവന്‍ സീറ്റിലും എസ്എഫ്ഐക്ക് വിജയം. ജനറല്‍ സീറ്റുകളില്‍ എണ്ണൂറോളം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എസ്എഫ്ഐയുടെ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്. ഈ വിജയം അഭിമന്യുവിന് വേണ്ടായാണെന്നാണ് എസ്എഫ്ഐ സ്ഥാനാര്‍ത്ഥികള്‍ വിജയശേഷം പ്രഖ്യാപിച്ചത്. 

കൊച്ചി: എംജി യൂണിവേഴ്സിറ്റി കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ മഹാരാജാസ് കോളജില്‍ മുഴുവന്‍ സീറ്റിലും എസ്എഫ്ഐക്ക് വിജയം. ജനറല്‍ സീറ്റുകളില്‍ എണ്ണൂറോളം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എസ്എഫ്ഐയുടെ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്. ഈ വിജയം അഭിമന്യുവിന് വേണ്ടായാണെന്നാണ് എസ്എഫ്ഐ സ്ഥാനാര്‍ത്ഥികള്‍ വിജയശേഷം പ്രഖ്യാപിച്ചത്. രണ്ടു മാസങ്ങള്‍ക്ക് മുമ്പ് എസ് എഫ് ഐ പ്രവര്‍ത്തകനും കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയുമായ അഭിമന്യുവിന്റെ കൊലപാതകത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പിലാണ് എസ്എഫ്‌ഐ പാനല്‍ വന്‍വിജയം നേടിയത്.

നേരത്തെ ഫെറ്റേര്‍ണിറ്റി സഖ്യത്തിനുണ്ടായിരുന്ന സീറ്റടക്കം സ്വന്തമാക്കിയാണ് എസ്എഫ്‌ഐ പാനല്‍ വിജയം കണ്ടത്. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ സ്വാഗതം ചെയ്യുന്നത് സംബന്ധിച്ച ചുവരെഴുത്തിനെ ചൊല്ലിയുള്ള തര്‍ക്കമായിരുന്നു അഭിമന്യുവിന്റെ കൊലപാതകത്തില്‍ കലാശിച്ചത്. പുറത്തുനിന്നും സംഘടിച്ചെത്തിയ ക്യാമ്പസ് ഫ്രണ്ട്, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയത്. സംഭവത്തില്‍ പ്രധാന മുഖ്യപ്രതി ഇതുവരെ പിടിയിലായിട്ടില്ല