മുംബൈ: മഹാരാഷ്ട്രാ സര്‍ക്കാര്‍ സംസ്ഥാനത്തെ കര്‍ഷക കടങ്ങള്‍ എഴുതി തള്ളുന്നു. സംസ്ഥാനത്തെ കര്‍ഷകര്‍ക്കുവേണ്ടി 34,000 കോടിയുടെ കടാശ്വാസ പദ്ധതിയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരൂമാനം കൈക്കൊണ്ടിരിക്കുന്നത്. കര്‍ഷകരുടെ 1.5 ലക്ഷം വരെയുള്ള വായ്പകള്‍ എഴുതിത്തള്ളുമെന്ന് മന്ത്രിസഭാ യോഗത്തിനുശേഷം ഫട്നാവിസ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കാര്‍ഷിക കടാശ്വാസ പദ്ധതിയിലേക്ക് എല്ലാ മന്ത്രിമാരും എം.എല്‍.എമാരും ഒരു മാസത്തെ ശമ്പളം നല്‍കണമെന്നും യോഗത്തില്‍ തീരുമാനമായി.

