ഉ​പ​വാ​സത്തിനിടെ സാന്‍റ്വിച്ച് തീറ്റ; ബിജെപി എംഎഎല്‍എമാര്‍ പെട്ടു

First Published 13, Apr 2018, 6:46 AM IST
Maharashtra BJP MLAs caught on tape snacking during fast
Highlights
  • ഉ​പ​വാ​സം ന​ട​ത്തു​ന്ന​തി​നി​ടെ ബി​ജെ​പി എം​എ​ൽ​എ​മാ​ർ സാ​ന്‍​ഡ്‌​വി​ച്ചും ചി​പ്സും ക​ഴി​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ വൈ​റ​ലാ​കു​ന്നു

പൂ​ന:  ഉ​പ​വാ​സം ന​ട​ത്തു​ന്ന​തി​നി​ടെ ബി​ജെ​പി എം​എ​ൽ​എ​മാ​ർ സാ​ന്‍​ഡ്‌​വി​ച്ചും ചി​പ്സും ക​ഴി​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ വൈ​റ​ലാ​കു​ന്നു. മ​ഹാ​രാ​ഷ്ട്ര മ​ന്ത്രി ഗി​രീ​ഷ് ബാ​പ​ത് പൂ​ന കൗ​ൺ​സി​ൽ ഹാ​ളി​ൽ വി​ളി​ച്ചു ചേ​ർ​ത്ത ഔ​ദ്യോ​ഗി​ക യോ​ഗ​ത്തി​ലാ​ണ് എം​എ​ൽ​എ​മാ​ർ ഉ​പ​വാ​സം മ​റ​ന്ന് ഭ​ക്ഷ​ണം ക​ഴി​ച്ച​ത്. എം​എ​ൽ​എ​മാ​രാ​യ ഭീം​റാ​വു താ​പ്കി​ര്‍, സ​ഞ്ജ​യ് ഭെ​ഗ​ഡെ എ​ന്നി​വ​രാ​ണ് സാ​ന്‍​ഡ്‌​വി​ച്ചും ചി​പ്സും യോ​ഗ​ത്തി​നി​ടെ അ​ക​ത്താ​ക്കി​യ​ത്.

നേ​ര​ത്തെ ഉ​പ​വാ​സ​ത്തി​നി​ടെ തെ​റ്റു​പ​റ്റി​യ​താ​യു​ള​ള മ​റ്റൊ​രു ബി​ജെ​പി എം​എ​ല്‍​എ​യു​ടെ കു​റ്റ​സ​മ്മ​തം പു​റ​ത്തു​വ​ന്നി​രു​ന്നു. ഉ​പ​വാ​സ​ത്തി​നി​ടെ ക​ശു​വ​ണ്ടി ക​ഴി​ച്ച​താ​യി ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ബി​ജെ​പി നേ​താ​വ് ഹ​രാ​ക് സിം​ഗ് റാ​വ​ത്ത് കു​റ്റ​സ​മ്മ​തം ന​ട​ത്തി​യി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം ഉ​പ​വാ​സ​സ​മ​ര​ത്തി​നി​ടെ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന ചി​ത്രം പു​റ​ത്തു​വ​ന്നി​രു​ന്നു. സം​ഭ​വ​ത്തി​ൽ മോ​ദി ഉ​ള്‍​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ള്‍ കോ​ണ്‍​ഗ്ര​സി​നെ പ​രി​ഹ​സി​ച്ച് രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ പാ​ര്‍​ട്ടി ന​ട​ത്തു​ന്ന ഉ​പ​വാ​സ​ത്തി​ല്‍ നേ​താ​ക്ക​ള്‍ ഭ​ക്ഷ​ണം ക​ഴി​ക്ക​രു​തെ​ന്ന് ബി​ജെ​പി നേ​തൃ​ത്വം ക​ര്‍​ശ​ന നി​ർ​ദേ​ശം ന​ല്‍​കി​യി​രു​ന്നു.

loader