ഇന്ന് ക‍ർഷകരുടെ ഭാരത് ബന്ദ് മഹാരാഷ്ട്രയിൽ പുതിയ സമരമുഖം ആവിശ്യങ്ങൾ പരിഗണിക്കാ‍തെ കൃഷിയിറക്കില്ലെന്ന് കർഷകർ ശക്തമായി മുന്നോട്ടു പോകാൻ സംഗ്നീരിലെ കർഷകർ

ദില്ലി: രാജ്യവ്യാപകമായി കർഷക സമരം ശക്തമാകുമ്പോൾ മഹാരാഷ്ട്രയിൽ പുതിയ സമരമുഖം തുറക്കുകയാണ് കർഷകർ.. കർഷക ആത്മഹത്യകൾ കാരണം വാർത്തകളിൽ ഇടംപിടിച്ച മഹാരാഷ്ട്രയിലെ സംഗ്നീരിൽ ഇനി വിത്തിറക്കില്ലെന്ന് കർഷകർ പ്രഖ്യാപിച്ചു.

കൃഷി നഷ്ടമായതോടെ കഴിഞ്ഞ നാല്മാസത്തിനിടെ മാത്രം സംഗ്നീരിൽ ആത്മഹത്യ ചെയ്തത് 32 കർഷകരാണ്. ആത്മഹത്യ ചെയ്ത് കർഷകരുടെ കുടുംബങ്ങൾക്ക് സഹായധനം പ്രഖ്യാപിച്ച സർക്കാർ പിന്നെ തിരിഞ്ഞു നോക്കിയില്ല.

വിലയിടവും , കടുത്ത വേനലുമാണ് കർഷകരെ പ്രതിസന്ധിയിലാക്കിയത്.. പച്ചക്കറി, കരിന്പ് ,സവാള തുടങ്ങിയവയ്ക്ക് പേരുകേട്ട ഗ്രാമയായിരുന്നു സംഗ്നീർ . നിലമൊരുക്കിയെങ്കിലും പ്രശ്നങ്ങൾക്ക് പരിഹാരം കാണാതെ കൃഷിയിറക്കേണ്ടെന്നാണ് കർഷകരുടെ തീരുമാനം ജനപ്രതിനിധികളും സർക്കാരും കൈവിട്ടതോടെയാണ് രാഷ്ട്രീയ കിസാൻ സംഘിന്റെ നേതൃത്വത്തിൽ കർഷകർ പ്രക്ഷോഭ രംഗത്തിറങ്ങിയത്.