ജീവിക്കാന്‍ വഴിയില്ല മരിക്കാന്‍ അനുവദിക്കണമെന്ന് കര്‍ഷകര്‍ ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി
മുംബൈ: കുട്ടികള്ക്ക് ഒരു നേരത്തെ കഞ്ഞി കൊടുക്കാനുള്ള വക പോലുമില്ല, തങ്ങളെ മരിക്കാനനുവധിക്കണമെന്ന് മഹാരാഷ്ട്രയിലെ കര്ഷകര്. മഹാരാഷ്ട്രയിലെ ബുല്ധാന ജില്ലയിലെ കര്ഷകരാണ് ദയാവധം ആവശ്യപ്പെട്ട് രംഗത്തെത്തിരിക്കുന്നത്. കുടുംബം പുലര്ത്താന് കഴിയുന്നില്ലെന്നും പട്ടിണിയാണെന്നും ചൂണ്ടിക്കാട്ടി 91 കര്ഷകര് ഗവര്ണര്ക്കും സബ് ഡിവിഷണല് മജിസ്ട്രേറ്റിനും നല്കിയ നിവേദനത്തിലാണ് മരിക്കാന് അനുവധിക്കണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
നശിച്ച കാര്ഷിക വിളകള്ക്ക് സര്ക്കാര് വാഗ്ദാനം ചെയ്ത നഷ്ടപരിഹാരം നല്കാതെ ജീവിതം പ്രതിസന്ധിയിലായ ഘട്ടത്തിലാണ് ദയാ വധം എന്ന ആവശ്യവുമായി കര്ഷകര് രംഗത്തെത്തിയിരിക്കുന്നത്. ഹൈവേ നിര്മ്മിക്കാനായി സര്ക്കാരിന് വിട്ടു കൊടുന്ന സ്ഥലത്തിന് അര്ഹമായ നഷ്ടപരിഹാരം ലഭിച്ചില്ലെന്നാണ് കര്ഷകര് പറയുന്നത്. പട്ടിണിയിലാണെന്നും അതുകൊണ്ട് ജീവിക്കാന് വഴിയില്ലാതെ മരണം മാത്രമാണ് വഴിയെന്നും കര്ഷകര് പറയുന്നു.
ജീവിതത്തിലേക്ക് മടങ്ങിവരില്ലെന്ന് ഉറപ്പായ രോഗികള്ക്ക് നിഷ്ക്രിയ ദയാവധം അനുവദിക്കാമെന്ന് സുപ്രീംകോടതി ഉത്തരവിറക്കിയിരുന്നു കുട്ടികള്ക്ക് ഒരു നേരത്തെ കഞ്ഞി കൊടുക്കാനുള്ള വക പോലുമില്ല, പിന്നെന്തിന് ജീവിക്കണം, ഞങ്ങള്ക്ക് ദയാവധം വേണമെന്നാണ് കര്ഷകര് നിവേദനത്തില് പറയുന്നത്. കിസാന് സഭയുടെ നേതൃത്വത്തില് വലിയ കര്ഷക പ്രക്ഷോഭം നടന്നിരുന്നു. കര്ഷകരുടെ ആവശ്യങ്ങള് എല്ലാം മഹാരാഷ്ട്ര സര്ക്കാര് അംഗീകരിച്ചിരുന്നു.
