ആസിഫ് യുവാക്കളെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു

പര്‍ബാനി: യുവാക്കളെ പ്രകൃതി വിരുദ്ധ പീഡനത്തിനു വിധേയമാക്കിയ ആള്‍ദൈവത്തെ പോലീസ് അറസ്റ്റു ചെയ്തു. മഹാരാഷ്ട്രയിലെ പര്‍ബാനയിലെ ആസിഫ് നൂരി(38) യാണ് പിടിയിലായത്. ആസിഫ് യുവാക്കളെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇയാള്‍ക്കെതിരെ അന്വേഷണം നടത്തിയ അന്വേഷണത്തില്‍ പരാതികള്‍ ലഭിക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. ആള്‍ദൈവം ചമഞ്ഞ് യുവാക്കളുടെ പ്രീതി നേടിയ ശേഷം ഇവരെ വശത്താക്കി പീഡനത്തിനിരയാക്കുകയായിരുന്നു. 

പീഡനത്തിനു പുറമേ ആരാധനാലയത്തെ അപകീര്‍ത്തിപരമായി ഉപയോഗിച്ചതിനു 295-ാം വകുപ്പു പ്രകാരം ആസിഫ് നൂരിക്കെതിരെ കേസെടുത്തു. സ്വവര്‍ഗാനുരാഗം നിയമവിരുദ്ധമാക്കുന്ന 377-ാം വകുപ്പ് സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാല്‍ ഇത് പ്രതിക്കെതിരെ ചുമത്തില്ലെന്ന് പോലീസ് പറഞ്ഞു.