Asianet News MalayalamAsianet News Malayalam

ഹെല്‍മെറ്റില്ലെങ്കില്‍ പ്രെട്രോളില്ലെന്ന ചട്ടം മഹാരാഷ്ട്ര പിന്‍വലിച്ചു

Maharashtra with drow thehelmet act
Author
First Published Aug 6, 2016, 11:23 AM IST

മുംബൈ: ഹെല്‍മെറ്റില്ലാത്ത ബൈക്ക് യാത്രക്കാര്‍ക്ക് പെട്രോള്‍ നല്‍കരുതെന്ന നയം മഹാരാഷ്ട്ര സര്‍ക്കാര്‍ പിന്‍വലിച്ചു. പെട്രോള്‍ പമ്പ് ഉടമകളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് നടപടി.

ചട്ടം ഉടന്‍ പിന്‍വലിച്ചില്ലെങ്കില്‍ സംസ്ഥാനത്തെ പെട്രോള്‍ പമ്പ് ഉടമകള്‍ പണിമുടക്കി സമരംചെയ്യുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതെത്തുടര്‍ന്നാണ് സര്‍ക്കാര്‍ നയം മാറ്റാന്‍ നിര്‍ബന്ധിതരായത്.

അതേസമയം പെട്രോളടിക്കാന്‍ വരുമ്പോള്‍ ബൈക്ക് യാത്രക്കാരന് ഹെല്‍മറ്റില്ലെങ്കിൽ ബൈക്കി​ന്‍റെ നമ്പര്‍ ആര്‍ ടി ഒയെ വിളിച്ചറിയിക്കണമെന്ന നിര്‍ദേശം ഗതാഗത വകുപ്പ് പമ്പുടമകള്‍ക്ക് നല്‍കി. എന്നാല്‍ ഈ നിര്‍ദേശവും സ്വീകാര്യമല്ലെന്നാണ്​ ഉടമകള്‍ പറയുന്നത്.

 

Follow Us:
Download App:
  • android
  • ios