മാഹിയില്‍ നടന്ന അതിക്രമങ്ങളില്‍ 500 പേര്‍ക്കെതിരെ കേസ്
മാഹി: മാഹിയിൽ ഇന്നലെ നടന്ന അക്രമങ്ങളിൽ 500 പേര്ക്കെതിരെ കേസ്. ആര്എസ്എസ്, സിപിഎം പ്രവര്ത്തകര്ക്കെതിരെയാണ് കേസ്.അതേസമയം ഇരട്ടക്കൊലപാതകങ്ങളെത്തുടർന്ന് മാഹിയിലും കണ്ണൂരിനോട് ചേർന്ന പ്രദേശങ്ങളിലും ഏർപ്പെടുത്തിയ കനത്ത സുരക്ഷ രണ്ടു ദിവസത്തേക്ക് കൂടി തുടരും. മാഹിയിൽ സുരക്ഷാ ഭീഷണി കണക്കിലെടുത്ത് രണ്ടു കമ്പനി അധിക സേനയെ പുതുച്ചേരി പോലീസ് വിന്യസിച്ചു.
കണ്ണൂർ ജില്ലയിലെ എസ്ഐമാർ അടക്കം ഉള്ളവരും മൂന്ന് കമ്പനി അധിക സേനയും മുഴുവൻ സമയവും ക്രമ സമാധാനം ഉറപ്പുവരുത്താൻ നിലയുറപ്പിച്ചിരിക്കുകയാണ്. മാഹിയിൽ സിപിഎം നേതാവ് ബാബുവിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണ മേല്നോട്ടത്തിനായി പുതുച്ചേരി എസ് പിയും എത്തിയിട്ടുണ്ട്. പുതുച്ചേരി ഡിജിപിയും അന്വേഷണ മേല്നോട്ടത്തിനായി പുതുച്ചേരി ഡിജിപിയും മാഹിയില് എത്തുന്നുണ്ട്. അതേസമയം സമഗ്ര അന്വേഷണം ആവശ്യപ്പെട്ടു ഗവർണറെ കാണാൻ പുതുച്ചേരി ഗവർണറെ കാണും.
രണ്ടു കേസുകളിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സംശയിക്കുന്ന ആളുകളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. പ്രതികൾ മറ്റു ജില്ലകളിലേക്കോ സംസ്ഥാനത്തിന് പുറത്തേക്കോ കടന്നിരിക്കാമെന്നു പോലീസ് സംശയിക്കുന്നു. അന്വേഷണം നടക്കുന്നതോടൊപ്പം കൂടുതൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനാണ് പോലീസിന്റെ പ്രധാന ശ്രമം.
