കൊച്ചി: മഹാരാജാസ് കോളേജ് പ്രിൻസിപ്പലിന്റെ കസേര കത്തിച്ച സംഭവത്തില്‍ മൂന്ന് എസ് എഫ് ഐ പ്രവർത്തകരെ സംഘടനയില്‍ നിന്നും പുറത്താക്കി. യൂണിറ്റ് സെക്രട്ടറി ഉൾപ്പെടെയുളളവരെയാണ് സംഘടനയിൽ നിന്ന് പുറത്താക്കിയത്. വിഷ്ണു സുരേഷ്,അഫ്രിദി,പ്രജിത്ത് കെ ബാബു എന്നിവരെയാണ് പുറത്താക്കിയത്. പ്രിൻസിപ്പലിന്റെ കസേര കത്തിച്ച നടപടിയോട് യോജിപ്പില്ലെന്ന് എസ് എഫ് ഐ ജില്ലാ സെക്രട്ടറി ജുനൈദ് വ്യക്തമാക്കി.