ഇടുക്കി: ഗുണ്ടുമല എസ്റ്റേറ്റിലെ ക്രഷിലെ ജോലിക്കിടെ പിഞ്ചുകുഞ്ഞുങ്ങളുടെ മുന്നില്‍ വച്ച് ആയയുടെ കൊലപാതകം നടന്നിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോഴും കൊലയാളിയെ കണ്ടെത്താനാവാതെ പൊലീസ്. നാളിതുവരെയായിട്ടും വ്യക്തമായ തെളിവും തുമ്പും ലഭിക്കാതെ സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇരുട്ടില്‍ തപ്പിക്കൊണ്ട് പൊലീസ് അന്വേഷണം .
കൊലയാളിയെക്കുറിച്ച് പൊലീസ് വ്യക്തമായ സൂചനയുണ്ടെങ്കിലും തെളിവുകളൊന്നും ഇല്ലാത്തതിനാല്‍ പ്രതിയെ പിടികൂടാനാവാതെ അന്വേഷണ ഉദ്യോഗസ്ഥര്‍. ആയയുടെ കൊലയാളിയെ പിടികൂടുക എന്നത് പൊലീസിന് കടുത്ത വെല്ലുവിളിയാണങ്കിലും പൊലീസ് ഉദ്യോഗസ്ഥര്‍ ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറാകാത്തതും അറസ്റ്റ് വൈകാന്‍ മറ്റൊരുകാരണമാണ്. കഴിഞ്ഞ ഫെബ്രുവരി 14-നാണ് മനുഷ്യ മനസാക്ഷിയെ നടുക്കിക്കൊണ്ട് ആയയുടെ കൊലപാതകം നടന്നത്.
കണ്ണന്‍ദേവന്‍ കമ്പനി ഗുണ്ടുമല എസ്റ്റേറ്റ് ബെന്‍മോര്‍ ഡിവിഷനിലെ ക്രഷില്‍ ജോലിക്കിടെ പിഞ്ചുകുഞ്ഞുങ്ങളുടെ മുന്നില്‍ വെച്ചാണ് ആയ രാജഗുരു(47) കൊല്ലപ്പെട്ടത്. സംഭവവുമായി ബദ്ധപ്പെട്ട് ഇടുക്കി ജില്ലാ പൊലീസ് മേധവി കെ.ബി. വേണുഗോപാലിന്റെ നിര്‍ദ്ദേശാനസരണം മൂന്നാര്‍ ഡി.വൈ.എസ്.പിയായിരുന്ന കെ.എന്‍ അനുരുദ്ധന്‍, മൂന്നാര്‍ സി.ഐ സാംജോസ് എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തുകയും എസ്റ്റേറ്റിലെ അന്യസംസ്ഥാന തൊഴിലാളികലുള്‍പ്പെടെ എഴുനൂറിലധികം തൊഴിലാളികളെ വിശദമായി ചോദ്യ ചെയ്യുകയും ചെയ്തിരുന്നു.
കൂടുതല്‍ സംശയം തോന്നുന്നവരെ സ്‌റ്റേഷനില്‍ വിളിച്ചു വരുത്തിയും ചോദ്യം ചെയതു. കൊലപാതകം നടന്ന സ്ഥലത്ത് വിരളടയാള വിദഗ്തരും ഡോഗ് സ്‌ക്വാര്‍ഡും പരിശോധന നടത്തിയെങ്കിലും തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത് ആയയുടെ കുടുമ്പാംഗങ്ങളെ കേന്ത്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ഭലം കണ്ടില്ല. ഇതിനിടെ ആയയുടെ കുടുമ്പാംഗങ്ങളില്‍ രണ്ടുപേരെ നുണപരിശോധനയ്ക്ക് വിധേയമാക്കാന്‍ സമ്മത പത്രം വാങ്ങി കോടതി അനുമതിക്കായി കാത്തിരിക്കുകയാണ് പൊലീസ്.
നാളിതുവരെയായിട്ടും കാര്യമായ തെളിവോ കൊല നടത്താന്‍ ഉപയോഗിച്ച ആയുധത്തെക്കുറിച്ചോ യാതൊരു സൂചനയും പോലീസിന് ലഭിച്ചിട്ടില്ല എന്നതാണ് വാസ്ഥവം. കൊലയാളിയെ പിടികൂടാത്തതില്‍ പ്രധിഷേധിച്ച് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ചുവരെ നടത്തിയിരുന്നു. മൂന്നാര്‍ സി.ഐ സാം ജോസിനാണ് കേസ് അന്വേഷണ ചുതമല.
