ഇടുക്കി: കമ്പകക്കാനത്ത് ഒരു കുടുംബത്തിലെ നാല് പേരെ കൊന്ന കേസിലെ മുഖ്യപ്രതി അനീഷിനെ പൊലീസ് പിടികൂടി. എറണാകുളം നേര്യമംഗലത്തുള്ള ഒരു ഒഴിഞ്ഞ വീട്ടിൽ നിന്നുമാണ് ഇയാളെ പൊലീസ് പിടികൂടിയത്.
ഇടുക്കി: കമ്പകക്കാനത്ത് ഒരു കുടുംബത്തിലെ നാല് പേരെ കൊന്ന കേസിലെ മുഖ്യപ്രതി അനീഷിനെ പൊലീസ് പിടികൂടി. എറണാകുളം നേര്യമംഗലത്തുള്ള ഒരു ഒഴിഞ്ഞ വീട്ടിൽ നിന്നുമാണ് ഇയാളെ പൊലീസ് പിടികൂടിയത്. മന്ത്രവാദിയായ കമ്പക്കാനം സ്വദേശി കൃഷ്ണനേയും കുടുംബത്തേയും കൃഷ്ണന്റെ സഹായികളായ അനീഷും ലിബീഷും ചേർന്നാണ് ആക്രമിച്ചു കൊലപ്പെടുത്തിയത്.
കൃഷ്ണനെ കൊലപ്പെടുത്തിയാൽ അയാളുടെ ആഭിചാരശക്തികൾ തങ്ങൾക്ക് ലഭിക്കും എന്ന് വിശ്വസിച്ചു കൊണ്ടായിരുന്നു. ഇവർ ഇൗ കൃത്യം ചെയ്തത്. കൊലപാതകവിവരം പുറത്തു വന്ന് നാലാം ദിവസം തന്നെ കേസിലെ പ്രതിയായ ലിബീഷിനെ പൊലീസ് പിടികൂടിയിരുന്നു. കൊലപാതകശേഷം ഒളിവിൽ പോയതിനാൽ അനീഷിനായി സംസ്ഥാനവ്യാപകമായി പൊലീസ് വല വിരിച്ചിരുന്നു. ഒടുവിലാണ് വ്യാഴാഴ്ച്ച രാത്രിയോടെ ഇയാൾ പിടിയിലാവുന്നത്.
