ഹരിയാനയില്‍: ബീഫ് കഴിച്ചെന്ന് ആരോപിച്ച് ഹരിയാനയില്‍ 16 കാരനായ ജുനൈദിനെ തീവണ്ടിയില്‍വച്ച് കുത്തി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി കുറ്റം സമ്മതിച്ചതായി പൊലീസ്. പ്രതിയെ രണ്ട് ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു. അതെസമയം പ്രതിക്ക് വധശിക്ഷ നല്‍കണം എന്ന് ജുനൈദിന്റെ പിതാവ് ആവിശ്യപ്പെട്ടു.

 തീവണ്ടിയില്‍ വെച്ച് ബീഫ് കഴിക്കുന്നവര്‍ എന്ന ആരോപിച്ച് 16 കാരന്‍ ജൂനൈദിനെ കൊലപ്പെടുത്തിയ പ്രതിയെ ഇന്നലെയാണ് മഹാരാഷ്ട്രയില്‍ നിന്ന് പൊലീസ് പിടികൂടിയത്. പ്രതിയെ രാവിലെ 11 മണിയോടെ ഫരിദാബാദ് ജില്ലാ കോടതിയില്‍ ഹാജരാക്കിയത്.പ്രതിയെ ഈ മാസം 11 വരെ കോടതി റിമാന്‍ഡ് ചെയ്തു. ഇതിനുശേഷം പ്രതിയെ തിരിച്ചറിയല്‍ പരേഡിനു വിധേയനാക്കും.

ഇതിനിടെ പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന ആവശ്യവുമായി കൊല്ലപ്പെട്ട ജുനൈദിന്റെ പിതാവ് രംഗത്തെത്തി. അറസ്റ്റിലായ പ്രതി കുറ്റം സമ്മതിച്ചുവെന്ന് പോലീസ് വെളിപ്പെടുത്തിയതിന് പിന്നാലെയാണിത്. അറസ്റ്റിലായ ആളുടെ വിവരങ്ങള്‍ പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷമേ വിവരങ്ങള്‍ വെളിപ്പെടുത്താനാകൂവെന്ന നിലപാടിലാണ് പോലീസ്.

സംഭവത്തില്‍ നാലുപേരെ പോലീസ് നേരത്തെ പിടികൂടിയിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മുഖ്യപ്രതി അറസ്റ്റിലായത്. മുഖ്യപ്രതിയെപ്പറ്റി വിവരം നല്‍കുന്നവര്‍ക്ക് പോലീസ് രണ്ടുലക്ഷംരൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു. ഈദ് ആഘോഷത്തിന് സാധനങ്ങള്‍വാങ്ങി ദില്ലിയി ല്‍നിന്ന് സഹോദരങ്ങള്‍ക്കൊപ്പം മടങ്ങവെയാണ് തീവണ്ടിയില്‍വച്ച് ജുനൈദ് അക്രമണത്തിനിരയായത്.