ശബരിമല: തിരുവാഭരണങ്ങള്‍ ചാര്‍ത്തി അയ്യപ്പന്‍, പൊന്നന്പലമേട്ടില്‍ മകരജ്യോതി, ശരണംവിളിയില്‍ മുങ്ങി ശബരിമല..... ഈ വര്‍ഷത്തെ മണ്ഡലവിളക്ക് മഹോത്സവത്തിന് ശുഭകരമായ പര്യാവസനം. ശബരിമലയും പരിസരവും നിറഞ്ഞു കവിഞ്ഞ ലക്ഷക്കണക്കിന് ഭക്തരെ ആവേശം കൊള്ളിച്ചു കൊണ്ട് പൊന്നന്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു.ശബരിമലയ്ക്ക് ചുറ്റുമുള്ള പതിനെട്ട് മലകളിലും ആയിരക്കണക്കിന് ഭക്തര്‍ മകരജ്യോതി കണ്ടു സംതൃപ്തിയടഞ്ഞു. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനടക്കമുള്ള പ്രമുഖര്‍ ഈ സമയം സന്നിധാനത്തുണ്ടായിരുന്നു.
മൂന്ന് തവണ മിന്നിമാഞ്ഞ മകരജ്യോതിക്ക് പിന്നാലെ രാവിലെ മുതല്‍ ക്യൂവില്‍ കാത്തു നില്‍ക്കുകയായിരുന്ന ഭക്തരെ ദര്‍ശനത്തിനായി സന്നിധാനത്തേക്ക് കടത്തി വിട്ടു തുടങ്ങി. ദര്‍ശനത്തിനായി ക്യാംപ് ചെയ്തിരുന്നത്. സന്നിധാനത്തും പന്പയിലും ശബരിലയുടെ പരിസരപ്രദേശങ്ങളിലുമായി മകരജ്യോതി ദര്‍ശനത്തിനായി കാത്തു നിന്ന മുഴുവന്‍ ഭക്തരേയും സുരക്ഷിതരായി മലയിറക്കുക എന്നതാണ് ഇനിയുള്ള മണിക്കൂറുകളില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് മുന്‍പിലുള്ള പ്രധാന വെല്ലുവിളി.
