മാര്‍ച്ച് എട്ടിന് മക്കള്‍ നീതി മയ്യത്തിന്‍റെ ആദ്യ പൊതുപരിപാടി ഫെബ്രുവരി 21 നാണ് പാര്‍ട്ടി രൂപീകരിച്ചത്
ചെന്നൈ: കമല്ഹാസന്റെ മക്കള് നീതി മയ്യത്തിന്റെ ആദ്യ പൊതുപരിപാടി വരുന്ന അന്താരാഷ്ട്ര വനിതാ ദിനത്തില് നടക്കും. തമിഴ്നാട്ടിലെ രോയപ്പേട്ടയിലെ വൈഎംസിയെ ഗ്രൗണ്ടിലാണ് പരിപാടി. മക്കള് നീതി മയ്യത്തിന്റെ വിമന്സ് വിംഗാണ് പരിപാടി സംഘടിപ്പിക്കുന്നത്.
സ്ത്രീകളുടെ അവകാശത്തെക്കുറിച്ചും സുരക്ഷയെക്കുറിച്ചും പാര്ട്ടി പോളിസികളെക്കുറിച്ചും മാര്ച്ച് എട്ടിന് നടക്കുന്ന പരിപാടിയില് കമല്ഹാസന് സംസാരിക്കുമെന്നാണ് പാര്ട്ടിയോട് അടുത്ത ബന്ധങ്ങള് പറയുന്നത്. മാര്ച്ച് എട്ടിന് നടക്കുന്ന പരിപാടിയില് 5,000ത്തോളം ബിസിനസ് രംഗത്തുള്ള സ്ത്രീകള് പങ്കെടുക്കും. ഫെബ്രുവരി 21 ന് മധുരയില് വച്ചാണ് രാഷ്ട്രീയ പാര്ട്ടി കമല് പ്രഖ്യാപിച്ചത്.
