പാക്കിസ്ഥാന്‍ തെരഞ്ഞെടുപ്പ് മലാലയുടെ ട്വീറ്റ്
ലാഹോര്: പാക്കിസ്ഥാനിലെ പൊതുതെരഞ്ഞെടുപ്പില് സ്ത്രീകളോട് വോട്ട് ചെയ്യാന് ആവശ്യപ്പെട്ട് നൊബേല് സമ്മാന ജേതാവും ആക്റ്റിവിസ്റ്റുമായ മലാല യൂസ്ഫ്സായി. അധികാരം നിങ്ങളുടെ കയ്യിലാണ്, ജനാധിപത്യം വിജയിക്കുമെന്നാണ് മലാല ട്വീറ്റ് ചെയ്തിരിക്കുന്നത്. യുകെയില് താമസിക്കുന്ന മലാല എന്നാല് വോട്ട് ചെയ്തോ എന്ന് ട്വീറ്റില് വ്യക്തമാക്കിയിട്ടില്ല.
താലിബാന് ഭീകരവാദികളാല് 2012 ലാണ് തലയ്ക്കും കഴുത്തിനും തോളിനും മലാലയ്ക്ക് വെടിയേല്ക്കുന്നത്. സ്കൂളില് നിന്നും വീട്ടിലേക്ക് പോവുകയായിരുന്നു മലാല. പിന്നീട് ലണ്ടനിലെ വിദഗ്ധ ചികിത്സക്ക് ശേഷമാണ് മലാല ജീവിതത്തിലേക്ക് വന്നത്. പെണ്കുട്ടികളുടെ വിദ്യാഭ്യാസത്തിനും തുല്ല്യതയ്ക്കും വേണ്ടി പോരാടിയതിനാണ് മലാലയെ താലിബാന് ഭീകരര് വെടിവെച്ചത്.
