മുംബൈ: മലാല യൂസഫ്സായി നോബെല്‍ സമ്മാനത്തിന് അര്‍ഹയല്ലെന്ന് ആര്‍ട്ട് ഓഫ് ലിവിംഗ് ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍. താന്‍ ഒരിക്കലും നോബെല്‍ സമ്മാനം സ്വീകരിക്കില്ലെന്നും ശ്രീശ്രീ വ്യക്തമാക്കുന്നു. നോബേല്‍ സമ്മാനം ലഭിക്കാന്‍ ആ പെണ്‍കുട്ടി ഒന്നും ചെയ്തിട്ടില്ല ഡെക്കാന്‍ ക്രോണിക്കിളിനെ ഉദ്ധരിച്ച് എഎന്‍ഐ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

മുന്‍പ് നൊബേല്‍ സമ്മാനത്തിന് തനിക്ക് നാമനിര്‍ദേശം ലഭിച്ചിരുന്നു. എന്നാല്‍ ഞാന്‍ എന്‍റെ കര്‍മ്മത്തില്‍ മാത്രമാണ് ശ്രദ്ധപതിപ്പിക്കുന്നത്. കര്‍മ്മം ചെയ്യുന്നവര്‍ക്ക് സമ്മാനം കൊടുക്കണം, മലാലയെ പോലുള്ളവര്‍ക്ക് നൊബേല്‍ സമ്മാനം കൊടുക്കുന്നത് ഒരിക്കലും ഗുണം ചെയ്യില്ല ശ്രീശ്രീ പറയുന്നു.

ലാത്തൂരിലെ വരള്‍ച്ച മേഖലകളിലുള്ള സന്ദര്‍ശനത്തിനിടയിലാണ് യോഗാ ആചാര്യന്‍റെ നൊബൈല്‍ പരാമര്‍ശം.