പെണ്‍കുട്ടിയുടെ അമ്മയുടെ അറിവോടെ ഇവരുടെ വീട്ടില്‍ വച്ചാണ് ഇത്രയും കാലം പെണ്‍കുട്ടിയെ സുഹൈല്‍ പീഡിപ്പിച്ചത്.
മലപ്പുറം: മങ്കടയില് കൗമാരക്കാരിയെ ഒരു വര്ഷത്തോളം ബലാത്സംഗം ചെയ്ത സംഭവത്തില് അമ്മയേയും കാമുകനേയും പോലീസ് അറസ്റ്റ് ചെയ്തു. തിരൂര്ക്കാട് സ്വദേശി സുഹൈലിനെയും ഇയാളുടെ കാമുകിയായ പെണ്കുട്ടിയുടെ മാതാവിനേയുമാണ് മങ്കട പൊലീസ് അറസ്റ്റ് ചെയ്തത്.
പെണ്കുട്ടിയുടെ അമ്മയുടെ അറിവോടെ ഇവരുടെ വീട്ടില് വച്ചാണ് ഇത്രയും കാലം പെണ്കുട്ടിയെ സുഹൈല് പീഡിപ്പിച്ചത്. കുട്ടിയുടെ പിതാവ് വീട്ടില് ഉണ്ടായിരുന്നുവെങ്കിലും പീഡനവിവരം അറിഞ്ഞിരുന്നില്ല. പിന്നീട് ഒന്പതാം ക്ലാസ്സ് വിദ്യാര്ത്ഥിനിയായ പെണ്കുട്ടി സ്കൂളില് നടന്ന കൗണ്സിലിംഗില് വച്ച് പീഡനവിവരം അധ്യാപകരോട് വെളിപ്പെടുത്തുകയായിരുന്നു.
അധ്യാപകര് വിവരം ചൈല്ഡ് ലൈന് പ്രവര്ത്തകരെ അറിയിക്കുകയും അവരുടെ നിര്ദേശപ്രകാരം പൊലീസ് മാതാവിനേയും കാമുകനേയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. സംഭവത്തില് പൊക്സോ വകുപ്പുകള് ചേര്ത്ത് ഇരുവര്ക്കുമെതിരെ കേസെടുത്തിട്ടുണ്ട്.
