മലപ്പുറം: മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ മതനിരപേക്ഷവോട്ടുകളില്‍ കാര്യമായ വര്‍ദ്ധനയുണ്ടായതായി സിപിഎം വിലയിരുത്തല്‍.
കഴിഞ്ഞ തെരെഞ്ഞെടുപ്പിനേക്കാള്‍ ഇടത് പക്ഷത്തിന് ഒരു ലക്ഷത്തിലധികം വോട്ടുകള്‍ അധികം കിട്ടിയത് ഇതിനുള്ള തെളിവാണെന്നാണ് സിപിഎമ്മിന്റെ കണക്കുകൂട്ടല്‍. മലപ്പുറത്ത് നടന്ന മേഖലാ പ്രവര്‍ത്തക യോഗത്തിലാണ് സംസ്ഥാനകമ്മിറ്റിയുടെ വിലയിരുത്തലുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.
ഇടതുപക്ഷം മുന്നോട്ടു വെച്ച ആശയങ്ങള്‍ക്ക് മലപ്പുറത്ത് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. വോട്ടിംങ്ങ് ശതമാനത്തിലും വര്‍ദ്ധനവുണ്ടായി
ലീഗ് പ്രതീക്ഷിച്ചതു പോലെയുള്ള മുസ്ലിം ഏകീകരണമൊന്നും മലപ്പുറത്തു നടന്നില്ല. സര്‍ക്കാരിന്റ വികസന പദ്ധതികള്‍ ജനങ്ങളിലെത്തിക്കാന്‍ തദ്ദേശഭരണസ്ഥാപനങ്ങള്‍ക്കൊപ്പം പാര്‍ട്ടി പ്രവര്‍ത്തകരും സഹകരിക്കണമെന്ന് സിപിഎം സ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.
സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ ജനപങ്കാളിത്തം ഉറപ്പുവരുത്താന്‍ പാര്‍ട്ടി പ്രചാരണ ജാഥകള്‍ ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍് അടുത്തമാസം 25 മുതല്‍ സംഘടിപ്പിക്കും. സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ദിനമായ 25നു തന്നെ തിരുവനന്തപുരത്ത് ജില്ലാതല റാലിയും മററിടങ്ങളില്‍ അസംബ്ലിതല റാലികളും സംഘടിപ്പിക്കാനുള്ള തീരുമാനവുംമേഖലയോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തു.
